ഏത് അറുബോറന്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്; ഈ ഓർമ്മപ്പെടുത്തലുമായി സാഹസം ഒഫീഷ്യൽ ടീസർ

യുവത്വത്തിന്റെ തിമിർപ്പും, ദുരൂഹതകളും, കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിതെന്ന് ടീസറിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു

Update: 2025-07-12 12:44 GMT

ഏത് അറുബോറന്റെ ലൈഫിനും ഒരു ദിവസമുണ്ടാകും. വളരെ സാഹസികവും സിനിമാറ്റിക്കുമായ ഒരു ദിവസം. ഈ ഓർമ്മപ്പെടുത്തലുമായി സാഹസം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. യുവത്വത്തിന്റെ തിമിർപ്പും, ദുരൂഹതകളും, കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിതെന്ന് ടീസറിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഹ്യൂമർ ആക്ഷൻ ത്രില്ലർ ജോണറിലാണ് ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഏറെ ബലം നൽകുന്ന രീതിയിൽത്തന്നെയാണ് ദൃശ്യങ്ങളും.

Advertising
Advertising

ഓണക്കാല വിരുന്നായി എത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ ബാബു ആന്റെണി, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി.ശബരീഷ് വർമ്മ, റാംസാൻ മുഹമ്മദ് ഗൗരി കൃഷ്ണ, ഭഗത് മാനുവൽ, ജീവാ ജോസഫ്, ,കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ, ആൻ സലിം, എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെ അജുവർഗീസും അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ, മേക്കപ്പ് - സുധി കട്ടപ്പന, കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്‌സ് പ്രഭു. ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, എക്‌സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്‌ക്കരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് - ജിതേഷ് അഞ്ചുമന, ആന്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല, സെൻട്രൽ പിക്‌ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News