ഐതിഹാസികം; മരക്കാര്‍ ടീസര്‍ കണ്ട് അമ്പരന്ന് ഫേസ്ബുക്ക്

ടീസര്‍ യു ട്യൂബില്‍ ട്രന്‍ഡിംഗായി മാറിയിരിക്കുകയാണ്

Update: 2021-11-25 07:00 GMT
Editor : Jaisy Thomas | By : Web Desk

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മരക്കാര്‍: അറബിക്കടലിന്‍റെ സിഹം' തിയറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിനിടയിലാണ് ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. 24 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിനെ നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. യുദ്ധരംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച ടീസര്‍ യു ട്യൂബില്‍ ട്രന്‍ഡിംഗായി മാറിയിരിക്കുകയാണ് ‍. ട്രന്‍ഡിംഗില്‍ ഒന്നാമതാണ് മരക്കാര്‍ ടീസര്‍.



ആരാധകര്‍ മാത്രമല്ല ഫേസ്ബുക്ക് ടീമും ടീസര്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഐതിഹാസിക ടീസറെന്നാണ് ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച മോഹൻലാലിന്‍റെ ഔദ്യോഗിക പേജിൽ ഫേസ്ബുക്ക് ടീം കമന്‍റ് ചെയ്തത്. ഫേസ്ബുക്ക് കമന്‍റിന് താഴെ ചിത്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വാക്കുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

Advertising
Advertising

നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പ്രിയദര്‍ശന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആദ്യം ഒടിടിയിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. പിന്നീട് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, പ്രണവ് മോഹന്‍ലാല്‍,മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, ഫാസില്‍, ഇന്നസെന്‍റ്,സിദ്ധിഖ്,മാമുക്കോയ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News