വീണ്ടും ചിരിപ്പിക്കാന്‍ ഫഹദ്; പാച്ചുവും അത്ഭുത വിളക്കും ടീസര്‍ എത്തി

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് ചിത്രം കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത്

Update: 2023-03-18 04:58 GMT

ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കും പാച്ചുവും അത്ഭുതവിളക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.


ഫഹദ് ഫാസിലിന് പുറമെ ഇന്നസെന്റ്, ഇന്ദ്രൻസ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. സേതു മണ്ണാർക്കാടാണ് ചിത്രത്തിന്റെ നിർമാണവും വിതരണവും നിർവഹിക്കുന്നത്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശരൺ വേലായുധൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഗോവയും എറണാകുളവുമാണ്.

Advertising
Advertising



Full View

പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ, വസ്ത്രാലങ്കാരം ഉത്തര മേനോൻ, സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, സൗണ്ട് മിക്‌സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യൻ, സ്റ്റിൽസ് മോമി, അസോസിയേറ്റ് ഡയറക്ടർ ആരോൺ മാത്യു, വരികൾ മനു മഞ്ജിത്ത്.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News