ഗോവിന്ദ് വസന്ത മാജിക് വീണ്ടും, കണ്ണുകളില്‍ പ്രണയം പറഞ്ഞൊരു മഴപ്പാട്ട്; പടവെട്ടിലെ ഗാനം

നിവിന്‍റെയും നായികയായ അതിഥിയുടെയും കഥാപാത്രങ്ങളുടെ പ്രണയം പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്

Update: 2022-10-03 15:51 GMT
Editor : ijas

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ 'മഴപ്പാട്ട്' പുറത്ത്. പ്രണയം തുളുമ്പുന്ന മഴപ്പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഗോവിന്ദും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സരിഗമയാണ് ചിത്രത്തിന്‍റെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിവിന്‍റെയും നായികയായ അതിഥിയുടെയും കഥാപാത്രങ്ങളുടെ പ്രണയം പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കെബ ജെര്‍മിയ ആണ് ഗാനത്തിന്‍റെ ഗിത്താര്‍. നവീന്‍ കുമാര്‍ ബാസും മിക്‌സ്ഡ് ആന്‍ഡ് മാസ്റ്റര്‍ഡ് അമിത് ബാലും നിര്‍വ്വഹിക്കുന്നു.

Advertising
Advertising
Full View

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അതിഥി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നു. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നിശ്ചല ഛായാഗ്രഹണം-ബിജിത്ത് ധര്‍മടം. വി.എഫ്.എക്‌സ്-മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്.

വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സഹില്‍ ശര്‍മ്മ കോ-പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍ ആശിഷ് മെഹ്‌റ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News