1.87 കോടി രൂപ നികുതി അടയ്ക്കണം; ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

മൂന്നുതവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രതികരിക്കാത്തതിനെ തുടർന്നാണ് ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്

Update: 2022-04-26 09:47 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജക്ക് കേന്ദ്ര ചരക്ക് സേവന വകുപ്പിന്റെ നോട്ടീസ്.നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2013 മുതൽ 2015 കാലയളവിൽ സിനിമകളിൽ സംഗീതമൊരുക്കിയതിന്റെ പേരിൽ നിർമാതാക്കളിൽ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്. ഈ തുക അടച്ചില്ലെന്നും അതിന് കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മൂന്നുതവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രതികരിക്കാത്തതിനെ തുടർന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോൺ ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം നടത്തി ഇളയരാജ ഒരു പുസ്തകത്തിൽ എഴുതിയ ആമുഖം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മോദിയെ പുകഴ്ത്തിയത് നികുതിവെട്ടിപ്പ് നടപടികളിൽനിന്നു രക്ഷപ്പെടാനാണെന്നും ആക്ഷേപവും ഉയർന്നിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News