ലാലേട്ടനൊപ്പം ഇത്രയധികം സ്ക്രീൻ സ്പേസ് കിട്ടിയ കഥാപാത്രം തന്‍റെ കരിയറിൽ വേറെയില്ലെന്ന് ഹണി റോസ്

ആരാധകർക്കൊപ്പം മോണ്‍സ്റ്റര്‍ തിയറ്ററില്‍ കണ്ടതിനു ശേഷമായിരുന്നു നടിയുടെ പ്രതികരണം

Update: 2022-10-22 04:49 GMT

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടിലിറങ്ങിയ മോണ്‍സ്റ്റര്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ലക്കിസിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹണി റോസും ഒരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മോഹൻലാലിനൊപ്പം ഇതിനു മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം സ്ക്രീൻ സ്പേസ് കിട്ടുന്നത് ആദ്യമായിട്ടാണെന്ന് ഹണി റോസ് പറഞ്ഞു. ആരാധകർക്കൊപ്പം മോണ്‍സ്റ്റര്‍ തിയറ്ററില്‍ കണ്ടതിനു ശേഷമായിരുന്നു നടിയുടെ പ്രതികരണം.

തന്‍റെ ഒരു സിനിമ തിയറ്ററിൽ എത്തി കാണുന്നത് മൂന്നു വർഷത്തിനു ശേഷമാണെന്ന് ഹണി റോസ് പറഞ്ഞു. ഇത്രയും വലിയ ഒരു കഥാപാത്രം ഇത്രയും വലിയ ഒരു ടീമിന്‍റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയ ഒരു അനുഗ്രഹമായി കാണുന്നെന്നും ഹണി റോസ് പറഞ്ഞു. മികച്ച രീതിയിൽ പെർഫോം ചെയ്യാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. മോഹൻലാൽ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി സാറിനോടുമാണ് നന്ദി പറയാനുള്ളതെന്നും ഹണി റോസ് പറഞ്ഞു. എല്ലാവരും സിനിമ കാണണമെന്നും തീർച്ചയായും സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും ഹണി റോസ് വ്യക്തമാക്കി. വളരെ വ്യത്യസ്തമായിട്ടുള്ള സിനിമ ആയിരിക്കും ഇതെന്നും ഹണി പറഞ്ഞു.

Advertising
Advertising

സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്‍റണി, കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണന്‍റെ വരികൾക്ക് ദീപക് ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. വമ്പൻ ഹിറ്റായ പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം വൈശാഖ് – ഉദയ് കൃഷ്ണ – മോഹൻലാൽ ടീമിന്‍റെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. കലാസംവിധാനം – ഷാജി നടുവില്‍ മേക്കപ്പ് – ജിതേഷ് ചൊയ്യ, കോസ്റ്റ്യും. -ഡിസൈന്‍ -സുജിത് സുധാകരന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് – രാജേഷ് ആര്‍.കൃഷ്ണൻ, സിറാജ് കല്ല, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍.കെ.പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – നന്ദു പൊതുവാള്‍, സജി സി.ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍. വാഴൂര്‍ ജോസ്. ഫോട്ടോ – ബന്നറ്റ്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News