ഓണം കളറാക്കാനെത്തുന്നു സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ട്; 'ഹൃദയപൂർവ്വം' റിലീസ് തീയതി പുറത്ത് വിട്ടു

മാളവികാ മോഹനും സംഗീതയുമാണ് ചിത്രത്തിലെ നായികമാർ

Update: 2025-08-22 10:07 GMT
Editor : ലിസി. പി | By : Web Desk

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട്  മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവ്വം' ഈ മാസം  28ന് പ്രദര്‍ശനത്തിനെത്തും.മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായ സത്യൻ അന്തിക്കാട്-  മോഹൻലാല്‍ ചിത്രം ഓണം റിലീസായാണ് എത്തുന്നത്.

പൂനയുടെ പശ്ചാത്തലത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ  മനോഹരാമായി ആയി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു. മാളവികാ മോഹനും സംഗീതയുമാണ് ചിത്രത്തിലെ നായികമാർ.സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളായെത്തുന്നു.

Advertising
Advertising

അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഗാനങ്ങൾ - മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ.സംഗീതം - ജസ്റ്റിൻ പ്രഭാകർ .ഛായാഗ്രഹണം - അനു മൂത്തേടത്ത്.എഡിറ്റിംഗ്- കെ. രാജഗോപാൽ.കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യം - ഡിസൈൻ-സമീറ സനീഷ് .മുഖ്യ സംവിധാന സഹായി - അനൂപ് സത്യൻ. സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി,സ്റ്റിൽസ് - അമൽ.കെ.സദർ.ഫിനാൻസ് കൺട്രോളർ - മനോഹരൻ.കെ. പയ്യന്നൂർ.പ്രൊഡക്ഷൻ മാനേജർ - ആദർശ്.പ്രൊഡക്ഷൻ - എക്സിക്ക്യൂ ട്ടിവ് - ശിക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News