ഹോമിലെ ഇന്ദ്രന്‍സിന്‍റെ മകനാകേണ്ടിയിരുന്നത് ഞാന്‍, പക്ഷെ എന്നെക്കാള്‍ യോഗ്യന്‍ ശ്രീനാഥ് ഭാസി; അര്‍ജുന്‍ അശോകന്‍

എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും അർജുൻ പറഞ്ഞു

Update: 2022-02-28 06:14 GMT

കഴിഞ്ഞ വര്‍ഷം ഒടിടിയിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമായിരുന്നു ഹോം. ഇന്ദ്രന്‍സ് നായകനായ ചിത്രം പെട്ടെന്ന് തന്നെ പ്രേക്ഷകപ്രീതി നേടി. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനാഥ് ഭാസിയും നസ്‍ലനുമായിരുന്നു ഇന്ദ്രന്‍സിന്‍റെയും മഞ്ജു പിള്ളയുടെയും മക്കളായി അഭിനയിച്ചത്. ശ്രീനാഥ് ഭാസി അഭിനയിച്ച കഥാപാത്രമായി ആദ്യം പരി​ഗണിച്ചത് അർജുൻ അശോകനെ ആയിരുന്നു. താരം തന്നെയാണ് ഇത് വ്യക്തമാക്കിയത്.

എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും അർജുൻ പറഞ്ഞു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആ കഥാപാത്രം ചെയ്യാൻ തന്നേക്കാൾ യോഗ്യൻ ശ്രീനാഥ് ഭാസി തന്നെയായിരുന്നുവെന്ന് തോന്നിയെന്നും താരം വ്യക്തമാക്കി. പുതിയ ചിത്രം 'മെമ്പർ രമേശൻ ഒൻപതാം വാർഡ്' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. അർജുൻ അശോകൻ നായകനായി എത്തിയ 'മെമ്പർ രമേശൻ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അർജുൻ അശോകനെ നായകനാക്കി നവാഗത സംവിധായകരായ അഭി ട്രീസ പോള്‍ – ആന്‍റോ ജോസ് പെരേരിയ എന്നിവർ സംവിധാനം ചെയ്ത ചിത്രമാണ് 'മെമ്പർ രമേശൻ, ഒമ്പതാം വാർഡ്'.ചെമ്പൻ വിനോദ് ജോസ്, ഗായത്രി അശോക്, മാമുക്കോയ, ഇന്ദ്രന്‍സ് എന്നിവരാണ് മെമ്പര്‍ രമേശനിലെ മറ്റു അഭിനേതാക്കള്‍.

ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഹോം. ജോണി ആന്‍റണി,മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെ.പി.എ.സി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ്.


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News