'ഞാൻ എന്‍റെ കരിയർ അവസാനിപ്പിക്കും'; ഷാരൂഖ് ഖാൻ

ജെയിംസ് ബോണ്ടായി അഭിനയിക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ഷാരൂഖ് വെളിപ്പെടുത്തി

Update: 2024-02-15 06:42 GMT

തന്‍റെ ഭാവി സിനിമാ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഒരു അന്താരാഷ്ട്ര സിനിമയുടെ ഭാഗമാകാത്തതിനെക്കുറിച്ചും തന്‍റെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു. ദുബായിൽ നടന്ന 2024 വേൾഡ് ഗവൺമെന്‍റ് ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഷാരൂഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.



തന്‍റെ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായും എന്നാൽ ഇതിന് 35 വർഷം കൂടിയെടുക്കുമെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്. ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന സിനിമയുടെ ഭാഗമകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ലോകവും ഈ വേദിയിലുള്ളവരും എന്നോട് ചോദിക്കരുത് എന്തുകൊണ്ടാണ് അത്തരമൊരു സിനിമ ചെയ്യാത്തതെന്ന്, കാരണം ആ സിനിമ എന്നെ മറികടക്കുന്നതായിരിക്കണം, അതാണ് എന്‍റെ സ്വപ്നം എന്നാണ് ഷാരൂഖ് പറഞ്ഞത്. ജെയിംസ് ബോണ്ടായി അഭിനയിക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.

Advertising
Advertising


2018 നും 2023 നും ഇടയിൽ സിനിമയിൽ ഇടവേളയെടുത്ത സമയത്ത് എന്തായിരുന്നു ചെയ്തിരുന്നതെന്നും ഷാരൂഖ് പറഞ്ഞു. ഈ സമയത്ത് താൻ പിസ ഉണ്ടാക്കാൻ പഠിച്ചുവെന്നും ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച പിസ്സകൾ നിർമ്മിക്കുന്നുണ്ടെന്നും താരം പറഞ്ഞു.  



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News