ആദ്യ ദിനം 52 കോടി; ബോക്സോഫീസില്‍ രജനിയുടെ വിളയാട്ടം, 2023ലെ ഏറ്റവും വലിയ തമിഴ് ഓപ്പണറായി ജയിലര്‍

തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രം 19 കോടി രൂപ കലക്ഷൻ നേടിയിരുന്നു

Update: 2023-08-11 08:00 GMT
Editor : Jaisy Thomas | By : Web Desk

ജയിലര്‍

ചെന്നൈ: അങ്ങനെ കാത്തിരിപ്പുകള്‍ക്ക് ശേഷം ജയിലര്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ സിനിമാശാലകള്‍ പൂരപ്പറമ്പാക്കിയ ചിത്രം കോടികള്‍ വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസം ഇന്ത്യയില്‍ 52 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്.

റിലീസായ ആദ്യ ദിനം തന്നെ ഇന്ത്യയിൽ 32 കോടി നേടിയ പൊന്നിയിൻ സെൽവൻ 2ന്‍റെ റെക്കോർഡാണ് ജയിലർ തകർത്തത്. തമിഴ്നാട്-23 കോടി, കര്‍ണാടക-11, ആന്ധ്രാപ്രദേശ്,തെലങ്കാന-10, കേരളം-5 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രം 19 കോടി രൂപ കലക്ഷൻ നേടിയിരുന്നു. മുൻകൂർ ബുക്കിംഗിലൂടെ ഇന്ത്യയിൽ 12.8 കോടിയും നേടി.

Advertising
Advertising

ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. രജനിക്കൊപ്പം പ്രതിനായകനായി എത്തിയ വിനായകന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. വെറും 10 മിനിറ്റ് കൊണ്ടും മോഹന്‍ലാലും അതിഥി വേഷത്തില്‍ ശിവരാജ് കുമാറും ആരാധകരെ കൊണ്ട് കയ്യടിപ്പിച്ചു. രമ്യ കൃഷ്ണനാണ് ചിത്രത്തില്‍ രജനിയുടെ ഭാര്യയായി അഭിനയിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലൈനിധി മാരനാണ് നിര്‍മാണം. ക്യാമറ-വിജയ് കാര്‍ത്തിക് കണ്ണന്‍,സംഗീതം-അനിരുദ്ധ് രവിചന്ദര്‍. 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News