സുരേഷ് ഗോപിയുടെ 'ജാനകി ' വെട്ടിയത് കേന്ദ്രം; സീതാ ദേവിയുടെ പേരായതിനാൽ മാറ്റണമെന്ന് ആവശ്യം

മുംബൈയിലെ റീജിയണൽ ഓഫീസാണ് അനുമതി നിഷേധിച്ചത്

Update: 2025-06-22 09:28 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: സുരേഷ് ഗോപി നായകനായെത്തുന്നചിത്രം ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്. 'ജാനകി' എന്നത് സീത ദേവിയുടെ പേര് ആയതിനാൽ മാറ്റണമെന്നാണ് ആവശ്യം. മുംബൈയിലെ റീജിയണൽ ഓഫീസാണ് അനുമതി നിഷേധിച്ചത്. ചിത്രം ജൂൺ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എന്നാൽ ഇപ്പോഴുണ്ടായ വിവാദത്തിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News