കന്നഡ നടന്‍ സൂരജിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വലതുകാല്‍ മുറിച്ചുമാറ്റി

ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം

Update: 2023-06-26 10:22 GMT

സൂരജ് കുമാര്‍

ബെംഗളൂരു: കന്നഡ താരം സൂരജ് കുമാറിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ താരത്തിന്‍റെ വലതുകാലിന് സാരമായി പരിക്കേറ്റുവെന്നും കാല്‍ മുറിച്ചുമാറ്റിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സൂരജ്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജീവൻ രക്ഷിക്കാൻ താരത്തിന്‍റെ കാൽ മുട്ടിനു താഴെ മുറിച്ചുമാറ്റുകയായിരുന്നു.ചലച്ചിത്ര നിർമാതാവ് എസ്.എ ശ്രീനിവാസിന്‍റെ മകനാണ്. അന്തരിച്ച കന്നഡ സൂപ്പര്‍താരം രാജ്‍കുമാറിന്‍റെ ഭാര്യ പാര്‍വതിയമ്മയുടെ അനന്തരവനും കൂടിയാണ് 24കാരനായ സൂരജ്. ധ്രുവന്‍ എന്നാണ് സൂരജ് അറിയപ്പെടുന്നത്. കന്നഡ നടന്‍ ശിവരാജ് കുമാറും ഭാര്യയും സൂരജിനെ ആശുപത്രിയിൽ സന്ദർശിച്ചു.

അനുപ് ആന്‍റണി സംവിധാനം ചെയ്ത ഭഗവാൻ ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെയാണ് സൂരജ് കുമാർ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്.കന്നഡ താരം ദർശൻ ചിത്രം ലോഞ്ച് ചെയ്തെങ്കിലും പിന്നീട് ചില കാരണങ്ങളാൽ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു. രഥം എന്ന പേരിൽ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു താരം.പ്രിയ പ്രകാശ് വാര്യരുമായി ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പുവച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News