ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതികൾ പരിശോധിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷൻ

മുഖ്യ വിവരാവകാശ കമ്മീഷണർ നേതൃത്വം നൽകുന്ന ബെഞ്ചിൽ രണ്ട് വിവരാവകാശ കമ്മീഷണർമാരുമുണ്ടാകും

Update: 2024-12-20 16:20 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. മൂന്നംഗ ബെഞ്ചാണ് രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണർ നേതൃത്വം നൽകും. രണ്ട് വിവരാവകാശ കമ്മീഷണർമാരും ബെഞ്ചിലുണ്ടാകും.

പ്രത്യേക ബെഞ്ച് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത പരാതികളും അപ്പീലുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കും. പുതുതായി വരുന്ന അപ്പീലുകളും പരിഗണിക്കും.

വിവരവാകാശ കമ്മീഷനിൽ തർക്കം നിലനിൽക്കുന്നതായുള്ള വാർത്തകൾക്കിടയിലാണ് പുതിയ തീരുമാനം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിലുള്ള ഫയലുകളുടെ തീർപ്പാക്കലും മറ്റു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കമ്മീഷൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഔദ്യോഗികമായി അറിയിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.

Summary: Kerala State Information Commission forms special bench to examine complaints related to the Justice Hema Committee report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News