റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന് വേണ്ടി കെ.ജി.എഫിന്‍റെ സ്പെഷ്യൽ ഷോ, താരങ്ങളുടെ അഭിപ്രായം ഇങ്ങനെ...

ഏപ്രിൽ 14-ന് റിലീസ് ചെയ്ത കെ.ജി.എഫ് ചാപ്റ്റർ 2 കേരളത്തിലും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്

Update: 2022-04-21 12:16 GMT
Editor : ijas

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 2 സര്‍വ്വകാല റെക്കോഡുകളും തകര്‍ത്ത് ഇന്ത്യയൊട്ടാകെ പ്രദര്‍ശനം തുടരുകയാണ്. കര്‍ണാടകയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കന്നട സിനിമയെ അതിര്‍ത്തികള്‍ക്കപ്പുറം കൊണ്ടുപോയി വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീല്‍.

ഇപ്പോഴിതാ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ബയോ ബബിളിൽ ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി നടന്ന സ്‌ക്രീനിംഗിൽ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഭാഗമായ നിരവധി താരങ്ങൾ പങ്കെടുത്തു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ചിത്രം കണ്ട താരങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Advertising
Advertising

ഏപ്രിൽ 14-ന് റിലീസ് ചെയ്ത കെ.ജി.എഫ് ചാപ്റ്റർ 2 കേരളത്തിലും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ആര്‍.ആര്‍.ആറിനെയും മറികടന്നേക്കാവുന്ന നേട്ടമാണ് ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ കെ.ജി.എഫ് ചാപ്റ്റര്‍ 2 നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം മൂന്ന് ദിവസങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 143.64 കോടി രൂപയാണ്. റിലീസ് ചെയ്യപ്പെട്ട വ്യാഴാഴ്ച 53.95 കോടിയും വെള്ളിയാഴ്ച 46.79 കോടിയും ശനിയാഴ്ച 42.90 കോടിയുമാണ് നേടിയിരിക്കുന്നത്.

സഞ്ജയ് ദത്ത്, പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, മാളവിക അവിനാഷ്, ഈശ്വരി റാവു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് മൂന്നാം ഭാ​ഗവും വരുന്നുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News