കാത്തിരിപ്പിന് വിരാമം: കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരായി

ഷാഹിദ് കപൂർ, കരൺ ജോഹർ, ജൂഹി ചൗള തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ

Update: 2023-02-07 16:01 GMT
Advertising

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്‌സാൽമേറിലുള്ള സൂര്യഗർഗ് പാലസിൽ നടന്ന വിവാഹച്ചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. വിവാഹവാർത്ത ഇരുവരും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവാഹം കഴിഞ്ഞതായാണ് താരങ്ങളോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഷാഹിദ് കപൂർ, കരൺ ജോഹർ, ജൂഹി ചൗള തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2020ൽ പുറത്തിറങ്ങിയ ഷെർഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. 'ഗോവിന്ദ നാം മേര' ആണ് കിയാര ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.

കാർത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്ത പ്രോജക്ട്. നെറ്റ്ഫ്‌ലിക്‌സ് റിലീസായ മിഷൻ മജ്‌നു ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം യോദ്ധയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News