"കള്ള ചിരി ചിരിക്കല്ലേ"; ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി, സ്നേഹം അറിയിച്ച് താരങ്ങള്‍

മമ്മൂട്ടിക്ക് ഫോട്ടോ കടപ്പാട് നല്‍കിയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്

Update: 2022-04-29 12:28 GMT
Editor : ijas

അഭിനയത്തിന് പുറമേ ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള മമ്മൂട്ടി തന്‍റെ ഫോട്ടോഗ്രാഫി കഴിവ് പലതവണ തെളിയിച്ചതാണ്. ലോക്ക്ഡൗണില്‍ പ്രകൃതിയെ പകര്‍ത്തിയ താരം സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഭീഷ്മപര്‍വ്വത്തിന്‍റെ പ്രമോഷനിടെ നടിമാരായ ലെന, വീണ നന്ദകുമാര്‍, സ്രിന്‍ഡ എന്നിവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫി പിന്നണി ദൃശ്യങ്ങളും ലെന പങ്കുവെച്ചിരുന്നു. സി.ബി.ഐ ചിത്രീകരണത്തിനിടെ സംവിധായകന്‍ മധുവിനെയും മമ്മൂട്ടി ക്യാമറിയിലാക്കിയിരുന്നു.

Advertising
Advertising

ഏറ്റവും ഒടുവില്‍ മമ്മൂട്ടിയുടെ മോഡല്‍ ആയി പോസ് ചെയ്തത് മകന്‍ ദുല്‍ഖര്‍ തന്നെയാണ്. വാപ്പച്ചിയെടുത്ത രസകരമായ ചിത്രം പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചത്‍.

Full View

'കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കടാ എന്നു പറയുന്നത് വാപ്പച്ചിയാകുമ്പോൾ അനുസരിക്കാതെ തരമില്ലല്ലോ. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നത് അദ്ദേഹമായതുകൊണ്ട് എന്റെ മുട്ട് വിറയ്ക്കുന്നുണ്ട്.' ചിത്രങ്ങൾ പങ്കുവച്ച് ദുൽഖർ കുറിച്ചു. മമ്മൂട്ടിക്ക് ഫോട്ടോ കടപ്പാട് നല്‍കിയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, വിനയ് ഫോര്‍ട്ട്, അനുപമ പരമേശ്വരന്‍, അര്‍ച്ചന കവി, നസ്രിയ നസീം, ദീപ്തി സതി, വിജയ് യേശുദാസ്, അതിഥി റാവു ഹൈദരി, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ചിത്രങ്ങള്‍ക്ക് താഴെ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. 

Mammootty captures Dulquar on camera

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News