'ജൂഡിനെ പ്രകീർത്തിക്കുന്ന ആവേശത്തിൽ സംഭവിച്ചത്'; ശാരീരികാധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

ഭാവിയില്‍ ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും മമ്മൂട്ടി

Update: 2022-12-14 13:34 GMT
Editor : ijas | By : Web Desk

സിനിമ ട്രെയിലര്‍ ലോഞ്ചിനിടെയുണ്ടായ ശാരീരാകാധിക്ഷേപ പ്രയോഗത്തില്‍ നടന്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി ഖേദം അറിയിച്ചത്. ജൂഡ് ആന്‍റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഭാവിയില്‍ ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും മമ്മൂട്ടി പറഞ്ഞു. ശാരീരാകാധിക്ഷേപ പ്രയോഗം ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മമ്മൂട്ടി കുറിപ്പിലൂടെ അറിയിച്ചു.

Advertising
Advertising

മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

'പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്‍റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.'

Full View

സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം. ട്രെയിലര്‍ കണ്ടതിന് ശേഷം 'ജൂഡ് ആന്‍റണിയുടെ തലയില്‍ കുറച്ച് മുടി കുറവുണ്ടന്നേയുള്ളൂ, തലയില്‍ നിറയേ ബുദ്ധിയാണെന്നായിരുന്നു' മമ്മൂട്ടി പറഞ്ഞത്. എന്നാല്‍ മമ്മൂട്ടി നടത്തിയത് ശാരീകാധിക്ഷേപ പ്രയോഗമാണെന്ന വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതിനെതിരെ ജൂഡ് ആന്‍റണി തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.

'മമ്മൂക്ക എന്‍റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്‍റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം കണ്‍സേണ്‍ ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്‍റെ മുടി പോയതിന്‍റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ , വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ . ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് . എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ'; ജൂഡ് ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു. ജൂഡിന്‍റെ പ്രതികരണത്തിന് പിന്നാലെ മമ്മൂട്ടിയുടെ പ്രയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി. ഇതോടെയാണ് മമ്മൂട്ടി പരസ്യ ഖേദ പ്രകടനവുമായി രംഗത്തുവന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News