മമ്മൂട്ടി - ജ്യോതിക ചിത്രം കാതല്‍ ഫസ്റ്റ് ലുക്ക് പുറത്ത്

ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Update: 2022-11-13 03:53 GMT
Advertising

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന കാതല്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന കാതൽ, ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. റോഷാക്ക്, നൻപകൻ നേരത്തു മയക്കം എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സാലു കെ തോമസാണ് ഛായാഗ്രഹണം. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജാണ്.

എഡിറ്റിങ്- ഫ്രാൻസിസ് ലൂയിസ്, സംഗീതം- മാത്യൂസ് പുളിക്കൻ, ആർട്ട്- ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ- ടോണി ബാബു, ഗാനരചന- അലീന, വസ്ത്രലങ്കാരം- സമീറാ സനീഷ്, മേക്ക് അപ്പ്- അമൽ ചന്ദ്രൻ, കോ ഡയറക്ടർ- അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അസ്‌ലാം പുല്ലേപ്പടി, സ്റ്റിൽസ്- ലെബിസൺ ഗോപി, ഡിസൈൻ- ആന്റണി സ്റ്റീഫൻ, പിആർഓ- പ്രതീഷ് ശേഖർ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News