ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി,റോഷാക്ക് ലൊക്കേഷനില്‍ നിന്നും വൈറല്‍ വീഡിയോ

'കെട്ട്യോളാണെന്‍റെ മാലാഖ' എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോഷാക്ക്'

Update: 2022-06-08 09:54 GMT
Editor : ijas

റോഷാക്കിന്‍റെ ലൊക്കേഷനില്‍ ബിരിയാണി വെച്ച് ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടിയാണ് ലൊക്കേഷനില്‍ ബിരിയാണി ചെമ്പ് പൊട്ടിച്ച് ബിരിയാണി വിളമ്പിയത്. സെറ്റിലെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം താരം തന്നെ ബിരിയാണി വിളമ്പി നല്‍കി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Full View

'കെട്ട്യോളാണെന്‍റെ മാലാഖ' എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോഷാക്ക്'. സൈക്കോ ത്രില്ലര്‍ ചിത്രമായാണ് റോഷാക്ക് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷാക്കിന്‍റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായാണ് പുരോഗമിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‍ലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം-കിരൺ ദാസ്, പ്രൊജക്ട് ഡിസൈനർ-ബാദുഷ, സംഗീതം-മിഥുൻ മുകുന്ദൻ, കലാ സംവിധാനം-ഷാജി നടുവിൽ, പ്രൊഡക്‌ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചമയം-റോണക്സ് സേവ്യർ, എസ് ജോർജ് ,വസ്ത്രാലങ്കാരം-സമീറ സനീഷ്, പി.ആർ.ഒ-പ്രതീഷ് ശേഖർ.

Mammootty makes biryani , viral video from Rorschach location

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News