പുത്തൻ ലുക്കിൽ വീണ്ടും സോഷ്യൽ മീഡിയ ഭരിച്ച് മമ്മൂട്ടി

'കണ്ണൂർ സ്‌ക്വാഡി'ന്റെ ദുബൈ പ്രമോഷനു ശേഷം കേരളത്തിൽ തിരിച്ചെത്തിയതായിരുന്നു താരം

Update: 2023-10-03 16:24 GMT

മലയാളികളുടെ സ്വന്തം മമ്മൂട്ടിയുടെ പുത്തൻ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുത്തൻലുക്കിൽ വിമാനത്താവളത്തിൽ നിന്നും ഇറങ്ങിവരുന്ന താരത്തിനൊപ്പം ഭാര്യ സുൽഫത്തുമുണ്ട്. 'കണ്ണൂർ സ്‌ക്വാഡി'ന്റെ ദുബൈ പ്രമോഷനു ശേഷം കേരളത്തിൽ തിരിച്ചെത്തിയതായിരുന്നു താരം.

 

പുതിയ ചിത്രത്തിനായാണ് താരത്തിന്റെ വേഷപ്പകർച്ചയെന്നാണ് റിപ്പോർട്ടുകൾ. കോട്ടയം കുഞ്ഞച്ചന്റെയോ മറവത്തൂർ കനവിന്‍റയോ തുടർച്ചക്ക് വേണ്ടിയാണോ പുതിയ ലുക്കെന്നാണ് മമ്മൂക്കയുടെ പുതിയ ദൃശ്യങ്ങൾ കണ്ട ശേഷം ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ല.

Advertising
Advertising
Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News