ദുൽഖറേ.... ഇത് അത്ര നല്ല സ്വഭാവം അല്ലാട്ടോ? ഡിക്യൂ വീണ്ടും മമ്മൂട്ടിയുടെ ഫോണ്‍ അടിച്ചുമാറ്റിയെന്ന് ആരാധകര്‍

മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നിരവധി കമന്‍റുകളാണ് എത്തിയത്

Update: 2021-12-22 07:50 GMT

ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന സല്യൂട്ട് റിലീസിനൊരുങ്ങുകയാണ്. ജനുവരി 14ന് ലോകമെമ്പാടുമായുള്ള തിയറ്ററുകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. സല്യൂട്ടിന്‍റെ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു താഴെ ആരാധകരുടെ കമന്‍റുകള്‍ നിറയുകയാണ്. ദുല്‍ഖര്‍ വീണ്ടും മമ്മൂട്ടിയുടെ ഫോണ്‍ മോഷ്ടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

'Aravind Karunakaran is on a mission!Salute…releasing in theaters worldwide on January 14, 2022' എന്ന കുറിപ്പോടെയാണ് മമ്മൂട്ടി പോസ്റ്റർ ഷെയർ ചെയ്തത്. മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നിരവധി കമന്‍റുകളാണ് എത്തിയത്. വെക്കെടാ ഫോൺ താഴെ, മമ്മൂക്ക കുഞ്ഞിക്ക പിന്നെയും നിങ്ങളുടെ ഫോൺ മോഷ്ടിച്ചു, കുഞ്ഞിക്ക വീണ്ടും ഫോൺ അടിച്ചുമാറ്റിയോ. മമ്മൂക്കയുടെ ഫോൺ കാണാനില്ല, വിളച്ചിൽ എടുക്കരുത് കേട്ടോ Dulquer Salmaan,മമ്മൂക്ക:ദുൽഖറെ നിന്നോട് പറഞ്ഞിട്ടില്ലെ എന്‍റെ ഫോൺ എടുക്കരുതെന്ന്..എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

Advertising
Advertising




സാധാരണ പ്രമോഷന്‍റെ ഭാഗമായി ദുൽഖറിന്‍റെ ചിത്രങ്ങളുടെ പോസ്റ്ററുകളോ ട്രയിലറുകളോ മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറില്ല. എന്നാല്‍ കുറുപ്പ് സിനിമയുടെ ട്രയിലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഫോൺ അടിച്ചു മാറ്റി ദുൽഖർ തന്നെയാണ് പോസ്റ്റ് ഇട്ടതെന്ന് ട്രോളുകൾ വന്നിരുന്നു. വാർത്താസമ്മേളനത്തിൽ ട്രോളുകൾ സത്യമാണെന്ന് ദുൽഖർ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സല്യൂട്ടിന്‍റെ പോസ്റ്ററും ദുൽഖർ അത്തരത്തിൽ അടിച്ചുമാറ്റി പങ്കുവെച്ചതാണെന്നാണ് ആരാധകർ പറയുന്നത്.

സല്യൂട്ട് അരവിന്ദ് കരുണാകരൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ദുൽഖർ എത്തുന്നത്. വേഫെയറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News