യു.കെ സിറ്റിസണ്‍, ദുബൈയില്‍ ബിസിനസ്, ലൂക്ക് ആന്‍റണിയുടെ വരവെന്തിന്; റോഷാക്ക് ട്രെയിലര്‍ പുറത്തിറങ്ങി

'കെട്ട്യോളാണെന്‍റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'റോഷാക്ക്'

Update: 2022-09-07 13:35 GMT
Editor : ijas
Advertising

നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന റോഷാക്ക് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദുരൂഹത നിറക്കുന്ന സ്വഭാവ സവിശേഷതകളോടെ മമ്മൂട്ടിയുടെ ലൂക്ക് ആന്‍റണി എന്ന കഥാപാത്രം ഒരു ഗ്രാമത്തിലേക്ക് എത്തുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് റോഷാക്കിന്‍റെ ഇതിവൃത്തമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Full View

'കെട്ട്യോളാണെന്‍റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'റോഷാക്ക്'. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുല്ലയാണ് 'റോഷാക്കി'ന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

'റോഷാക്കില്‍' മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ചിത്ര സംയോജനം-കിരണ്‍ ദാസ്, സംഗീതം-മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം-ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചമയം-റോണക്‌സ് സേവ്യര്‍ & എസ് ജോര്‍ജ് , വസ്ത്രാലങ്കാരം-സമീറ സനീഷ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News