മമ്മൂട്ടിക്കൊപ്പം ആന്റണി പെരുമ്പാവൂർ, മോഹൻലാലിനൊപ്പം ആന്റോ ജോസഫ്; അപ്രതീക്ഷിത 'ക്രോസ് ഓവർ'

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി താരങ്ങൾ കൊളംബോയിൽ

Update: 2024-11-18 16:04 GMT

വർഷങ്ങളോളം സിനിമാ പ്രേമികൾ കാത്തിരുന്ന മുഹൂർത്തം, മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന സിനിമ...ഇതുമായി ബന്ധപ്പെട്ട അപ്ഡേഷനുകളാണ് സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ജോയിൻ ചെയ്യുന്നതിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് പോയത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോൾ മമ്മൂട്ടിയും കൊളംബോയിലെത്തിയിട്ടുണ്ട്. ഇരുവരുടേയും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലുമാണ്. അതിനിടെ, മോഹൻലാല്‍ ആന്റോ ജോസഫിനൊപ്പവും മമ്മൂട്ടി ആന്റണി പെരുമ്പാവൂരിനൊപ്പവുമുള്ള ഫോട്ടോയും ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഇതിലെ രസകരമായ കണക്ഷൻ കണ്ടെത്തിയാണ് സോഷ്യൽമീഡിയയിൽ ചർച്ച.  

Advertising
Advertising

കഴിഞ്ഞ ദിവസം മോഹൻലാൽ ശ്രീലങ്കയിലേക്ക് പോയപ്പോൾ അദ്ദേഹത്തിനൊപ്പം നിർമാതാവ് ആന്റോ ജോസഫുണ്ടായിരുന്നു. മമ്മൂട്ടിയുടെ സുഹൃത്തും മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാതാവുമാണ് ആന്റോ ജോസഫ്. അതേസമയം, ശ്രീലങ്കയിലേക്കുള്ള യാത്രയിൽ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നതാകട്ടെ മോഹൻലാലിന്റെ പ്രിയ സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂരും. ഒരിക്കലും പ്രതീക്ഷിക്കാത്ത 'ക്രോസ് ഓവർ' എന്നാണ് സോഷ്യൽ മീഡിയയ്ക്ക് ഇതേപ്പറ്റി പറയാനുള്ളത്.  

11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് നടക്കുക. എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇതുവരെ പുറത്തുവന്നിട്ടില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബൻ അടക്കം വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News