സദസില്‍ നിന്നും 'മമ്മൂക്കാ'ന്നൊരു കുഞ്ഞുവിളി; പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് താരം

എവിടെപോയാലും ഏതു തിരക്കിനിടയിലും മമ്മൂട്ടിയെ തേടി ആള്‍ക്കൂട്ടത്തില്‍ നിന്നും ആ വിളി എത്താറുണ്ട്

Update: 2023-02-02 02:55 GMT

മമ്മൂട്ടി

മലയാളികള്‍ക്ക് മമ്മൂട്ടി എന്നാല്‍ 'മമ്മൂക്കയാണ്'. കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ സ്നേഹത്തോടെ വിളിക്കുന്നതും അങ്ങനെയാണ്. എവിടെപോയാലും ഏതു തിരക്കിനിടയിലും മമ്മൂട്ടിയെ തേടി ആള്‍ക്കൂട്ടത്തില്‍ നിന്നും ആ വിളി എത്താറുണ്ട്. ഇപ്പോഴിതാ ഒരു കുഞ്ഞ് ആരാധകന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.



ഒരു പരിപാടിക്കിടെ മമ്മൂട്ടി പ്രസംഗിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് സദസില്‍ നിന്നും ഒരു കുഞ്ഞ് 'മമ്മൂക്ക'എന്നു വിളിക്കുന്നത്. പെട്ടെന്ന് പ്രസംഗം നിര്‍ത്തി 'ഓ..'എന്ന് താരം മറുപടി നല്‍കി. പിന്നെ ചിരിച്ചുകൊണ്ട് പ്രസംഗം തുടരുകയും ചെയ്തു. മമ്മൂട്ടിയുടെ പി.ആര്‍.ഒയും ഷെയര്‍ ആന്‍ഡ് കെയര്‍ ഫൗണ്ടേഷന്‍റെ അമരക്കാനുമായ റോബര്‍ട്ട് കുര്യാക്കോസാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. റോബര്‍ട്ടിന്‍റെ മകനാണ് സദസില്‍ നിന്നും മമ്മൂട്ടിയെ വിളിച്ചത്. 'ആ വിളി, അതെന്റെ മകൻ ആണെന്ന് ഓർക്കുമ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Advertising
Advertising



ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലടക്കം പ്രദര്‍ശിപ്പിച്ച ചിത്രം തിയറ്ററിലെത്തിയപ്പോഴും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News