'അതിജീവനത്തിനായുള്ള പോരാട്ടത്തിന്‍റെ കഥ'; 'പടവെട്ട്' റിലീസ് തിയതി പ്രഖ്യാപിച്ചു

മഞ്ജു വാര്യറും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'പടവെട്ട്'

Update: 2022-05-24 12:47 GMT
Editor : ijas

മഞ്ജു വാര്യറും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന 'പടവെട്ട്' സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ രണ്ടിന് 'പടവെട്ട്' റിലീസ് ചെയ്യുമെന്ന് നിവിന്‍ പോളി അറിയിച്ചു. 'അതിജീവനത്തിനായുള്ള പോരാട്ടത്തിന്‍റെ കഥ' എന്ന തലക്കെട്ടോടെയാണ് നിവിന്‍ പോളി റിലീസ് തിയതി പ്രഖ്യാപിച്ചത്. മൊമന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിനു ശേഷം സണ്ണി വെയ്‌നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പടവെട്ട്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

Advertising
Advertising

ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ്‌ കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ്‌ സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ്‌ ചെമ്പാണ് പ്രൊഡക്‌ഷന്‍ കൺട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്‌മോങ്ക്സ്.

'Padavettu' release date announced

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News