'മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു'; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ ഡിജിപിക്ക്‌ പരാതി നൽകി കുക്കു പരമേശ്വരൻ

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു

Update: 2025-08-08 07:02 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി:നടി പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ നടി കുക്കു പരമേശ്വരൻ ഡിജിപിക്ക്‌ പരാതി നൽകി. മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു.

താരസംഘടനയായ 'അമ്മ'യിലെ വനിതാ അംഗങ്ങളുടെ പരാതി അടങ്ങിയ മെമ്മറി കാർഡ് കുക്കു പരേമശ്വരൻ ചോർത്തി നൽകി എന്നായിരുന്നു നടികളുടെ ആരോപണം. ദുരനുഭവങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്ന് കുക്കുപരമേശ്വരൻ വ്യക്തമാക്കണമെന്നായിരുന്നു ഉഷ ഹസീന,പൊന്നമ്മ ബാബു ഉൾപ്പെടെയുള്ള നടിമാർ ആരോപിച്ചിരുന്നത്.

Advertising
Advertising

 സംഘടനാ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് വന്നതിന് പിന്നാലെയാണ് മെമ്മറികാർഡ് വിവാദം തലപൊക്കിയതെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും കുക്കു പരമേശ്വരന്‍ നല്‍കിയ പരാതയില്‍ പറയുന്നു. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ച് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാണ് ശ്രമമെന്നും പരാതിയിലുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News