അവതാരമായി മോഹൻലാൽ; 'മലൈക്കോട്ടൈ വാലിബൻ' അപ്‌ഡേറ്റ് പുറത്ത്

'മലൈക്കോട്ടൈ വാലിബൻ' അടുത്ത വർഷം ജനുവരി 25ന് തിയേറ്ററുകളിലെത്തും

Update: 2023-12-03 14:18 GMT

സിനിമാ പ്രേമികളും ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസ് ഡേറ്റ് പുറത്ത്. ഡിസംബർ ആറിന് ടീസർ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തെ ഡിസംബർ രണ്ടിന് ടീസർ എത്തുമെന്ന റിപ്പോർട്ടുണ്ടായിരുന്നു.

ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ സിനിമയിലെത്തുന്നത്. അടുത്തിടെ വന്ന മോഹൻലാൽ ചിത്രങ്ങൾ പരാജയങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലൈക്കോട്ടൈ വാലിബൻ മോഹൻലാലിന്റെ തിരിച്ചുവരവ് സമ്മാനിക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രം അടുത്ത വർഷം ജനുവരി 25ന് തിയേറ്ററുകളിലെത്തും. സോണാലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി, ഹരിപ്രശാന്ത് പർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Advertising
Advertising

ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ് സിനിമാസ് ആൻഡ് എൻർടെയിൻമെൻ്‌സ്, യോഥ്‌ലി ഫിലിംസ്, ആമെൻ മൂവി മൊണാസ്ട്രി എന്നീ ബാനറുകളിൽ ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, കൊച്ചുമോൻ സെഞ്ചുറി, ജേക്കബ് കെ ബാബു, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മധു നീലകണ്ടൻ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിർവഹിക്കുന്നു. മോഹൻലാലിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം ജീത്തുജോസഫ് ചിത്രം നേരാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News