ഉലകനായകനും ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യൻ 2'വിന്‍റെ ഇൻട്രൊ ​ഗ്ലിംസ് പുറത്തുവിട്ട് മോഹൻലാൽ

ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് 'ഇന്ത്യൻ 2'

Update: 2023-11-03 13:28 GMT

ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2'. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്. ചിത്രത്തിന്റെ തുടർഭാ​ഗത്തിനായി കാത്തിരുന്ന പ്രേക്ഷകരിലേക്ക് 'ഇന്ത്യൻ 2'ന്റെ ഇൻട്രൊ ​ഗ്ലിംസ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.


ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾക്ക് അനുയോജ്യമായ ആമുഖം അനാവരണം ചെയ്തുകൊണ്ടുള്ള ഗ്ലിംസ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്.

Advertising
Advertising


കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സം​ഗീതം പകരുന്നത്. ഛായാഗ്രഹണം രത്നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആർഒ: ശബരി.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News