നടി നക്ഷത്ര വിവാഹിതയായി; വരൻ വിശ്വ

'എന്റെ പൊണ്ടാട്ടിയ്‌ക്കൊപ്പം' എന്ന ക്യാപ്ഷനോടെ വിശ്വ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്.

Update: 2022-07-12 13:07 GMT

തമിഴ് സീരിയൽ നടി നക്ഷത്ര വിവാഹിതയായി. ടാറ്റൂ ആർട്ടിസ്റ്റായ വിശ്വ ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെയായിരുന്നു താരം വിവാഹിതയായത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. സീ തമിഴ് ചാനലിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് വിശ്വ.

'എന്റെ പൊണ്ടാട്ടിയ്‌ക്കൊപ്പം' എന്ന ക്യാപ്ഷനോടെ വിശ്വ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്. മലയാളിയായ നക്ഷത്ര നിരവധി തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ ആൽവർ തിരുനഗറിലെ സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റാണ് വിശ്വ.

Advertising
Advertising

കളേഴ്‌സ് ടിവിയിലെ വള്ളിത്തിരുമണം എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നക്ഷത്രയാണ്. സീ തമിഴിലെ യാരെടി നീ മോഹിനി എന്ന സീരിയലിലും പ്രധാന വേഷത്തിലെത്തിയത് നക്ഷത്രയാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News