നിഗൂഢതകൾ ബാക്കി; 'ഉള്ളൊഴുക്ക്' ടീസർ പുറത്ത്
ചിത്രം ജൂൺ 21ന് തീയേറ്ററുകളിലെത്തും
പാർവതിയെയും ഉർവശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ചിരപരിചിതമെന്നു തോന്നിക്കുന്ന മധ്യവർത്തി മലയാളി സമൂഹത്തിന്റെ പശ്ചാത്തലത്തിൽ നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രമായിരിക്കും 'ഉള്ളൊഴുക്ക്' എന്ന സൂചനയാണ് ടീസർ നൽകുന്നത്.
ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരെയും ടീസറിൽ കാണാനാകും. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഉള്ളൊഴുക്കിന്റെ പോസ്റ്ററിനും പ്രൊമോ വീഡിയോയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജൂൺ 21-നാണ് ചിത്രം തീയേറ്ററുകളിലെത്തുക.
റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ.എസ്.വി പിയുടെയും മക്ഗഫിൻ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചത്രം നിർമിക്കുന്നത്. റെവറി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ് സഹനിർമ്മാണം നിർവഹിക്കുന്നത്.
'സിനിസ്ഥാൻ ഇന്ത്യ' തിരക്കഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോൾ സിനിമയാകുന്നത്. കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കി ക്രിസ്റ്റോ സംവിധാനം ചെയ്ത് 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അസോസിയേറ്റ് പ്രൊഡ്യൂസർ: പഷൻ ലാൽ, സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്‌സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, VFX: ഐഡെന്റ് വിഎഫ്എക്‌സ് ലാബ്‌സ്, വിഎഫ്എക്‌സ് സൂപ്പർവൈസേഴ്‌സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്‌റേയ്‌സ് മീഡിയ വർക്ക്‌സ് കൊച്ചി, പിആർഒ: ആതിര ദിൽജിത്ത്.