ആഷിഖ് അബു-ടോവിനോ ചിത്രം നാരദന്‍ റിലീസ് തിയതി പ്രഖ്യാപിച്ചു

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടോവിനോ സിനിമയിലെത്തുന്നത്

Update: 2022-02-04 04:30 GMT
Editor : ijas

ടോവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് ലോക വ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു അറിയിച്ചു. കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വേരിയന്‍റിന്‍റെ വ്യാപനവും മുന്‍നിര്‍ത്തി നേരത്തെ ചിത്രത്തിന്‍റെ ജനുവരി 27ലെ റിലീസ് മാറ്റിവെച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്.

മായാനദി, വൈറസ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ആഷിഖ് അബുവും ടോവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. മിന്നല്‍ മുരളിക്ക് ശേഷം ടോവിനോ തോമസ് നായകനായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് നാരദന്‍. സമകാലിക മാധ്യമ ലോകത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നതാണ് നാരദന്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടോവിനോ സിനിമയിലെത്തുന്നത്.

Advertising
Advertising

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രഞ്ജി പണിക്കര്‍, രഘുനാഥ് പാലേരി, ദീപന്‍ ശിവരാമന്‍, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്. ജാഫര്‍ സാദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒറിജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. വസ്ത്രാലങ്കാരം മഷഹ്ര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്.

Summary: Naradhan, directed by Aashiq Abu and starring Tovino Thomas and Anna Benn, has announced a release date.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News