'കിഡ്‌നി കഴുകി തിരിച്ചു വെച്ചു, ഇനിയിപ്പോൾ കഴുകുന്നില്ല': ആരാധകന് മറുപടിയുമായി നവ്യ

ഇൻസ്റ്റഗ്രാമിൽ നവ്യ ലൈവിലെത്തിയപ്പോഴായിരുന്നു ആരാധകന്റെ ചോദ്യം

Update: 2023-05-20 14:03 GMT

സന്യാസിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്ത് കഴുകുമെന്ന പരാമർശത്തിന് ട്രോളുകളേറെ വാങ്ങിയ നടിയാണ് നവ്യാ നായർ. സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു നവ്യയുടെ പരാമർശം. സംഭവം നടന്നിട്ട് കുറച്ചു കാലമായെങ്കിലും ഇപ്പോഴും അതിന്റെ പേരിൽ ട്രോളുകൾ താരത്തെ തേടിയെത്താറുണ്ട്.

ഇപ്പോഴിതാ ഇതേ പരാമർശത്തിന് വീണ്ടും പരിഹാസവുമായെത്തിയ ആരാധകന് കൃത്യമായി മറുപടി നൽകിയിരിക്കുകയാണ് നവ്യ. ഗ്രീസിൽ അവധിയാഘോഷത്തിനിടെ ഇൻസ്റ്റഗ്രാമിൽ നവ്യ ലൈവിലെത്തിയപ്പോഴായിരുന്നു 'ചേച്ചീ, കിഡ്‌നി ആ വെള്ളത്തിൽ കഴുകിയെടുക്കുമോ' എന്ന് ആരാധകന്റെ ചോദ്യം. കിഡ്‌നി ഇന്നലെ കഴുകി തിരിച്ചു വെച്ചുവെന്നും ഇനിയിപ്പോൾ കഴുകുന്നില്ലെന്നും ഒരു നിമിഷം പോലും ആലോചിക്കാതെ ഉടൻ തന്നെ നവ്യ മറുപടിയും പറഞ്ഞു. താരത്തിന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിട്ടുണ്ട്.

Advertising
Advertising

അനിൽ നാരായണൻ തിരക്കഥ എഴുതി അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകീ ജാനെയാണ് നവ്യയുടെ പുതിയ ചിത്രം. സൈജു കുറുപ്പ്, അനാർക്കലി, ഷറഫുദ്ദീൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News