നയൻതാരയ്ക്ക് നെറ്റ്ഫ്ലിക്സിൻ്റെ പിറന്നാൾ സമ്മാനം: ‘ബീയോണ്ട് ദ ഫെയറി ടേൽ' നവംബർ 18 മുതൽ കാണാം

നയൻതാരയുടെ ആവേശകരമായ ജീവിതമാണ് ആരാധകർക്കായി നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്

Update: 2024-11-01 07:40 GMT

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18ന് 'നയൻതാര: ബീയോണ്ട് ദ ഫെയറി ടേൽ’ എന്ന ഡോക്യു-ഫിലിം സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. മലയാളത്തിൽ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ചലച്ചിത്രയാത്ര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ആവേശകരമായ ജീവിതമാണ് ആരാധകർക്കായി നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്.

അധികമാർക്കും അറിയാത്ത, തീർത്തും സ്വകാര്യമായ നയൻതാരയുടെ വ്യക്തിജീവിതത്തെ നടിയുടെ ആരാധകർക്ക് മുന്നിൽ പിറന്നാൾ സമ്മാനമായി അവതരിപ്പിക്കുകയാണ് ഈ ഡോക്യു-ഫിലിം. സ്വപ്നതുല്യമായ തൻ്റെ ചലച്ചിത്രജീവിതം സമാനമായ ആഗ്രഹങ്ങൾക്കായി പരിശ്രമിക്കുന്നവർക്ക് ഊർജ്ജമാകാൻ അവർ സമർപ്പിക്കുന്നത്. സിനിമയിലെ താരമെന്നതിനപ്പുറം മകൾ, സഹോദരി, ജീവിതപങ്കാളി, മാതാവ്, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിതത്തിലെ റോളുകളും ഇതിലൂടെ പ്രേക്ഷകർക്ക് അടുത്തറിയാം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News