ഗോഡ്സ് ഓണ്‍ സ്നാക്: അമൂല്‍ കാര്‍ട്ടൂണിലും 'പിണറായി വിജയം'

വിവിധ വിഷയങ്ങളെ അമൂൽ ഉത്പന്നങ്ങളുമായി ചേർത്ത് ഉ​ഗ്രനായി അവതരിപ്പിക്കുന്നതാണ് അമൂൽ കാർട്ടൂണുകളുടെ പ്രത്യേകത.

Update: 2021-05-04 16:12 GMT
Editor : Suhail | By : Web Desk
Advertising

കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തുടർച്ച വിഷയമാക്കി അമൂൽ കാർട്ടൂൺ. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തിയുള്ള അമൂലിന്റെ ജനപ്രിയ കാർട്ടൂണിന് കൊടുത്ത തലക്കെട്ട് 'TRIWONDRUM' എന്നാണ്.

കേരളത്തിന്റെ പശ്ചാതലത്തിൽ, വിരലിൽ അമൂൽ ചീസ് പുരട്ടി കസേരയിലിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയാണ് കാർട്ടൂണിൽ ചിത്രീകരിച്ചിട്ടുള്ളത്. കൂടെ, 'അമൂൽ ​ഗോഡ്സ് ഓൺ സ്നാക്' എന്ന തലക്കെട്ടും.

കാലിക പ്രസക്തമായ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളെ രസകരമായി ചിത്രീകരിച്ചുള്ള അമൂൽ ​കാർട്ടൂണുകൾക്ക് രാജ്യത്ത് ആരാധകരേറെയാണ്. വിവിധ വിഷയങ്ങളെ അമൂൽ ഉത്പന്നങ്ങളുമായി ചേർത്ത് ഉ​ഗ്രനായി അവതരിപ്പിക്കുന്നതാണ് അമൂൽ കാർട്ടൂണുകളുടെ പ്രത്യേകത. ഇതിന്റെ ഭാ​ഗമായാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ 'അമൂൽവത്കരിച്ചുള്ള' കാർട്ടൂൺ ഇറങ്ങിയത്.

കേരളത്തിന് പുറമെ, തമിഴ്നാടിൽ വൻ തിരിച്ചുവരവ് നടത്തി താരമായ ഡി.എം.കെ.യുടെ എം.കെ സ്റ്റാലിനും, ബം​ഗാളിൽ ബി.ജെ.പി വെല്ലവിളി അതിജീവിച്ച് ഭരണം നിലനിർത്തിയ മമത ബാനർജിയും അമൂലിന്റെ കാർട്ടൂൺ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.


Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News