കാത്തിരിപ്പിന് വിരാമം: ദൃശ്യവിരുന്നൊരുക്കി മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ-1' ടീസർ പുറത്ത്

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യറായ്, തൃഷ,ജയറാം തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്

Update: 2022-07-09 03:43 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ  ബ്രഹ്മാണ്ഡചിത്രം 'പൊന്നിയൻ സെൽവൻ' ടീസർ പുറത്ത്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യറായ്, തൃഷ, ജയറാം, തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണിരത്‌നമാണ്. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ടീസറാണ് ഇന്നലെ അണിയറക്കാർ പറത്ത് വിട്ടത്. ചിത്രത്തിന്റെ കാര്യക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്ത് വിട്ടിരുന്നു.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വപ്രസിദ്ധമായ ചരിത്രനോവലായ കൽക്കിയെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം 'പൊന്നിയിൻ സെൽവൻ' ഒരുക്കിയിരിക്കുന്നത്. യുദ്ധവും പടയോട്ടവുമടക്കമുള്ള കാഴ്ചവിരുന്നാണ് ടീസറിലുള്ളത്. എ.ആർ റഹ്മാനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. തമിഴിന് പുറമെ മലയാളം,തെലുങ്ക്, ഹിന്ദി,കന്നട തുടങ്ങിയ ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. 

Advertising
Advertising
Full View


ഈ വർഷം സെപ്തംബർ 30 നാണ് ഒന്നാംഭാഗം പ്രദർശനത്തിനെത്തുന്നത്. ഇതിന് ശേഷം ആമസോൺ പ്രൈമിലൂടെ ഒ .ടി.ടിയിലേക്കും എത്തും. ഐശ്വര്യലക്ഷ്മി, അമലപോൾ,റഹ്മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശാഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടനവധി ഭിനേതാക്കളും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. രവി വർമ്മനാണ് ഛായാഗ്രഹണം. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. മണിരത്‌നവും ലൈക പ്രൊഡക്ഷനുമാണ് നിർമാണം. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചും കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News