'സിനിമാ പ്രൊമോഷന് വരാത്ത നടന്മാര്‍ക്കിടയില്‍ ഈ രണ്ടു പേർ വ്യത്യസ്തർ': അനുഭവം പങ്കുവെച്ച് നിര്‍മാതാവ്

മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ് തനിക്ക് പങ്കുവെയ്ക്കാനുള്ളതെന്ന് വെള്ളം മുരളി

Update: 2023-07-16 10:50 GMT

സിനിമാ പ്രമോഷന് നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ തനിക്ക് വ്യത്യസ്തമായ ഒരു കാര്യമാണ് പറയാനുള്ളതെന്ന് നിർമാതാവ് വെള്ളം മുരളി പറഞ്ഞു. മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ് തനിക്ക് പങ്കുവെയ്ക്കാനുള്ളതെന്നും നിര്‍മാതാവ് പറഞ്ഞു. ധ്യാന്‍ ശ്രീനിവാസനെയും അജു വര്‍ഗീസിനെയും കുറിച്ചാണ് നിര്‍മാതാവിന്‍റെ കുറിപ്പ്.

വെള്ളം മുരളിയുടെ കുറിപ്പ്

"ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിർമിച്ച് റിലീസിങ്ങിന് തയ്യാറായ നദികളിൽ സുന്ദരി യമുന എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വര്‍ഗീസുമാണ്. ഇതിന്റെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. ഫീൽഡിൽ പുതുമുഖങ്ങളായത് കൊണ്ട് അതിന്റെതായ പ്രയോഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത് സംവിധായകന്‍ കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി.

Advertising
Advertising

സംവിധായകർ, ക്യാമറാമാൻ തുടങ്ങി യൂണിറ്റിലെ ബന്ധപ്പെട്ടവരോട് മുഴുവൻ ഇടപെട്ട് ചർച്ച നടത്തി കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചു. ഷൂട്ടിങ് അവസാനിക്കാന്‍ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ സംവിധായകരോട് ചര്‍ച്ച ചെയ്യുമായിരുന്നു. അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളിൽ പ്ലാനിങ് നടത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വേളയിലും സജീവമായി ഇടപെട്ടു വ്യക്തമായ നിർദേശങ്ങൾ നൽകി. സിനിമയുടെ ബിസിനസ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്, റിലീസ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ അന്യം നിന്ന് പോയതായിരുന്നു.

മലയാള സിനിമയിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്. അജു വർഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയിൽ പല ക്രിയാത്മകമായ നിർദേശങ്ങളും അജു നൽകിയിരുന്നു. ഈ രണ്ട് യുവ നടർമാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളിൽ സുന്ദരി യമുന. കണ്ണൂർ ജില്ലയിലെ ഗ്രാമ ഭംഗിയും കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയേറ്ററിൽ നിലക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കുമെന്ന് തീർച്ച".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News