ഒന്നായിട്ട് 43 വര്‍ഷം; രജനീകാന്തിനും ലതക്കും വിവാഹ വാര്‍ഷിക ആശംസകളുമായി മകള്‍ സൗന്ദര്യ

എൻ്റെ പ്രിയപ്പെട്ട അമ്മയും അപ്പായും ഒരുമിച്ചിട്ട് 43 വര്‍ഷങ്ങള്‍

Update: 2024-02-28 05:30 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്‍റെയും ഭാര്യ ലത രജനീകാന്തിന്‍റെയും 43-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. മകള്‍ സൗന്ദര്യയും മാതാപിതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

" എൻ്റെ പ്രിയപ്പെട്ട അമ്മയും അപ്പായും ഒരുമിച്ചിട്ട് 43 വര്‍ഷങ്ങള്‍... എപ്പോഴും പരസ്പരം താങ്ങായി നില്‍ക്കുന്നു. 43 വർഷം മുമ്പ് അവർ കൈമാറിയ മാലയും മോതിരങ്ങളും എല്ലാ വർഷവും അമ്മ വിലമതിക്കുകയും അപ്പയെ ധരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളെ രണ്ടുപേരും വളരെയധികം സ്നേഹിക്കുന്നു'' സൗന്ദര്യ എക്സില്‍ കുറിച്ചു. 1981 ഫെബ്രുവരി 27നായിരുന്നു ഇരുവരുടെയും വിവാഹം. 1980ല്‍ തില്ലു മില്ലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കോളജ് മാസികയ്ക്ക് വേണ്ടി ഒരു പെണ്‍കുട്ടി രജനികാന്തിന്‍റെ അഭിമുഖത്തിനായി എത്തിയ ലതയെ ആണ് പിന്നീട് രജനി ജീവിതസഖിയാക്കിയത്. ഇന്‍റര്‍വ്യൂ അവസാനിച്ചതും രജനികാന്ത് വിവാഹാഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഐശ്വര്യയെ കൂടാതെ സൗന്ദര്യ എന്നൊരു മകളും ദമ്പതികള്‍ക്കുണ്ട്. 

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News