പേര് കാലയ്യന്‍... അടി ഇടി പൊടിപൂരം... അണ്ണാത്തെ ട്രെയിലറെത്തി

ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Update: 2021-10-27 15:48 GMT

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അണ്ണാത്തെ ട്രെയിലറെത്തി. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

കാലയ്യന്‍ എന്നാണ് രജനിയുടെ കഥാപാത്രത്തിന്‍റെ പേര്. നയന്‍താരയാണ് ചിത്രത്തിലെ നായിക. കീര്‍ത്തി സുരേഷ് രജനിയുടെ സഹോദരിയായി എത്തുന്നു. മീന, ഖുശ്ബു, പ്രകാശ് രാജ്, ബാല തുടങ്ങി താരസമ്പന്നമാണ് സിനിമ.

സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചത്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഡി ഇമ്മന്‍. റൂബനാണ് ചിത്രസംയോജനം. കലാസംവിധാനം ചെയ്തത് മിലന്‍ ആണ്.

Advertising
Advertising

അജിത്തിനെ നായകനാക്കി തമിഴ് സിനിമയ്ക്ക് വന്‍ ഹിറ്റുകള്‍ നല്‍കിയ സംവിധായകനാണ് സിരുത്തൈ ശിവ. രജനികാന്തിന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പാക്കേജാണ് അണ്ണാത്തെ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അടിയും ഇടിയും ഡാന്‍സും മാസ് ഡയലോഗുകളുമെല്ലാമുണ്ട് ട്രെയിലറില്‍.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News