ജയിലര്‍ ബോക്സോഫീസ് തകര്‍ക്കുമ്പോള്‍ തലൈവര്‍ ഹിമാലയത്തില്‍

സിനിമയുടെ റിലീസിന് മുന്‍പ് ഹിമാലയത്തിലേക്ക് പോകുന്ന രീതി ഇത്തവണയും മുടക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്

Update: 2023-08-11 10:46 GMT

രജനീകാന്ത് ഹിമാലയത്തില്‍

ചെന്നൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഓപ്പണറായി ജയില്‍ ബോക്സോഫീസ് തകര്‍ക്കുമ്പോള്‍ രജനീകാന്ത് ആത്മീയ യാത്രയിലാണ്. പതിവ് പോലെ ഹിമാലയത്തിലാണ് അദ്ദേഹം. തന്‍റെ സിനിമയുടെ റിലീസിന് മുന്‍പ് ഹിമാലയത്തിലേക്ക് പോകുന്ന രീതി ഇത്തവണയും മുടക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ബുധനാഴ്ചയാണ് രജനി ഹിമാലയത്തിലേക്ക് പുറപ്പെട്ടത്. പുഴയോരത്ത് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം നില്‍കുന്ന താരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വെള്ള കുര്‍ത്തയും പൈജാമയും ധരിച്ചു നില്‍ക്കുന്ന രജനിയുടെ നെറ്റിയില്‍ കുറിയുമുണ്ട്. ആഗസ്ത് ഒമ്പതിന് ഹിമാലയത്തിലേക്ക് പറക്കുന്നതിനിടെ ഡെറാഡൂൺ വിമാനത്താവളത്തിലാണ് സൂപ്പർതാരത്തെ കണ്ടത്. സെല്‍ഫി എടുക്കാനായി ആരാധകര്‍ മത്സരിക്കുകയായിരുന്നു. തന്‍റെ സിനിമയുടെ റിലീസിനു മുന്‍പ് ഹിമാലയത്തിലേക്ക് പോകാറുള്ള രജനി 2010ല്‍ മാത്രമാണ് ആ പതിവ് തെറ്റിച്ചത്. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. കാല, 2.0 എന്നീ ചിത്രങ്ങൾക്ക് ശേഷം ആത്മീയ യാത്ര പുനരാരംഭിക്കുകയും ചെയ്തു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം യാത്ര മുടങ്ങിയിരുന്നു.

Advertising
Advertising

ഇന്നലെയാണ് ജയിലര്‍ തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചതു പോലെ രജനികാന്ത് ഷോ തന്നെയായിരുന്നു ചിത്രം. ഒപ്പം വിനായകനും മോഹന്‍ലാലും കൂടിയായതോടെ ആവേശം വാനോളമെത്തി. ആദ്യ ദിനം തന്നെ 50 കോടി ക്ലബിലെത്തുകയും ചെയ്തു. രജനിയുടെ ഭാര്യ ലതയും മകള്‍ ഐശ്വര്യയും റിലീസ് ദിവസം തന്നെ ചിത്രം കണ്ടിരുന്നു. ഐശ്വര്യ മുന്‍ഭര്‍ത്താവും നടനുമായ ധനുഷിനൊപ്പമാണ് ജയിലര്‍ കാണാനെത്തിയത്.

ബീസ്റ്റ് എന്ന ചിത്രത്തിന്‍റെ വന്‍ പരാജയത്തിനു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. ജയിലറിലൂടെ കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിച്ചിരിക്കുകയാണ് നെല്‍സണ്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News