'രജനീകാന്തിന്റെ 'ജയിലറിന്' വേണ്ടി തന്റെ 'ജയിലർ' തഴയുന്നു'; ഒറ്റയാൾ സമരവുമായി സംവിധായകൻ

സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന രജിനീകാന്ത് ചിത്രം ഒഴിവാക്കാൻ ആവില്ലെന്ന നിലപാടാണ് തിയറ്റർ ഉടമകളുടേത്

Update: 2023-08-02 01:19 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കൊച്ചിയിലെ കേരളാ ഫിലിം ചേമ്പറിന് മുമ്പിൽ ഒറ്റയാൾ സമരവുമായി സംവിധായകൻ സാക്കിർ മടത്തിൽ. മലയാള ചിത്രം 'ജയിലർ' ന് റിലീസിനായി തിയേറ്ററുകൾ നിഷേധിച്ചെന്നാരോപിച്ചായിരുന്ന സമരം. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഇതേ പേരുള്ള തിമഴ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ സമ്മർദം മൂലമാണ് തനിക്ക് തിയറ്ററുകൾ ലഭിക്കാത്തതെന്നാണ് സാക്കിൽ മടത്തിലിന്റെ വാദം.

ആഗസ്റ്റ് 10നാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം 'ജയിലറിന്റെ റിലീസ് തിയതി. ആ ദിവസം തന്നെയാണ് രജനീകാന്ത് ചിത്രമായ തമിഴ് ജയിലറിന്റെയും റിലീസ്.  രണ്ടു ചിത്രത്തിന്റേയും റിലീസ് ഒരേ ദിവസം വന്നതോടെയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം 'ജയിലർ' ന് തിയറ്ററുകളുടെ എണ്ണത്തിൽ കുറവ് വന്നത്.

എന്നാൽ രജിനീകാന്ത് ചിത്രത്തിൻറെ അണിയ പ്രവർത്തകരുടെ സമ്മർദം മൂലം ആദ്യം തയ്യാറായിരുന്നു തിയേറ്റർ ഉടമകൾ അടക്കം പിന്മാറിയെന്ന് സംവിധായകനും നിർമാതാവുമായ സാക്കിർ ആരോപിക്കുന്നു. സിനിമ സംഘടനകൾ തനിക്ക് പിന്തുണ നൽകിയില്ലെന്ന ആരോപണവും സാക്കറിനുണ്ട്. 

ഏതു ചിത്രം റിലീസ് ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് തിയേറ്റർ ഉടമകൾ ആണെന്നും ഇതിൽ ഫിലിം ചേംബർ ഒന്നും ചെയ്യാനില്ലെന്നും പ്രസിഡന്റ ജി. സുരേഷ് കുമാർ പറഞ്ഞു.  സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന രജിനീകാന്ത് ചിത്രം ഒഴിവാക്കാൻ ആവില്ലെന്ന നിലപാടാണ് തിയറ്റർ ഉടമകളുടേത്. നേരത്തെ കരാർ ഉണ്ടാക്കിയ തമിഴ് ജയിലർ ഒഴിവാക്കാനാവില്ലെന്നും സാക്കിറിന്റെ ചിത്രം കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് തടസമില്ലെന്നും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News