ആ അറിയപ്പെടുന്ന ബുദ്ധിജീവി തോളില്‍ കയ്യിട്ടു ചേര്‍ത്തു പിടിച്ചു, പ്രതികരിക്കാൻ പോലും സമയമില്ല; അനുഭവം പങ്കുവച്ച് സജിത മഠത്തില്‍

എറണാകുളം ലോ കോളേജില്‍ വച്ച് നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയ സംഭവം വിവാദമായിരുന്നു

Update: 2023-01-21 04:18 GMT
Editor : Jaisy Thomas | By : Web Desk

സജിത മഠത്തില്‍ 

എറണാകുളം ലോ കോളേജില്‍ വച്ച് നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയ സംഭവം വിവാദമായിരുന്നു. തങ്കം സിനിമയുടെ പ്രമോഷന് എത്തിയ അപര്‍ണക്ക് പൂ കൊടുക്കാനായി വേദിയിൽ കയറിയ വിദ്യാർഥി അപർണയുടെ കയ്യിൽ പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ചെയ്തു. നടി അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളേജ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ തനിക്കുണ്ടായ പഴയ അനുഭവം ഓര്‍ത്തെടുക്കുകയാണ് നടി സജിത മഠത്തില്‍. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയില്‍ നിന്നും അത്തരമൊരു അനുഭവം ഉണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

സജിതയുടെ കുറിപ്പ്

ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയിൽ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയിൽ ഒരു ഫോട്ടോ എടുത്താലോ എന്നു അയാൾ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാൻ പോലും സമയമില്ല.

തോളിൽ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല. പിന്നെ അന്നു മുഴുവൻ ആ അസ്വസ്ഥത എന്നെ പിന്തുടർന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീർത്തു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലുള്ള ശരികേട് നമ്മൾ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപർണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോൾ ഓർത്തത്!

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News