'അബ്ബാജാന്റെ വരികൾ നിങ്ങൾ തന്നെ ചിട്ടപ്പെടുത്തി ആലപിക്കണം'; സമീർ ബിൻസിക്ക് പാകിസ്താനിൽ നിന്നൊരു സ്‌നേഹസമ്മാനം

പാക് ഗസൽ ഗായകൻ ഉസ്താദ് ഹസ്‌റത്ത് വാസിഫ് അലി വാസിഫിന്റെ മക്കളാണ് പിതാവിന്റെ മറ്റു ഗാനങ്ങളും നിങ്ങൾ തന്നെ ആലപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2021-11-27 16:38 GMT

പാക്കിസ്താനിൽ നിന്നു ലഭിച്ച സ്‌നേഹ സമ്മാനത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് ഗായകൻ സമീർ ബിൻസി. പാക് ഗസൽ ഗായകൻ ഉസ്താദ് ഹസ്‌റത്ത് വാസിഫ് അലി വാസിഫിന്റെ പാട്ടുകൾ സമീർ ബിൻസി ആലപിച്ചത് കേട്ട അദ്ദേഹത്തിന്റെ മക്കൾ പിതാവിന്റെ മറ്റുവരികളും നിങ്ങൾ തന്നെ ആലപിക്കണമെന്ന് സമീർ ബിൻസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പാകിസ്ഥാനിൽ നിന്നും സ്നേഹസമ്മാനം..🌹🌹🌹

ഉസ്താദ് ഹസ്റത്ത് വാസിഫ് അലി വാസിഫ് അവർകളുടെ (1929- 1993)

'മേ നഅര ഏ മസ്താന' എന്ന സൂഫിയാനാ ഗസൽ,

ഉസ്താനി ആബിദാ പർവീൻ്റെ ഗൂഢാകാശ ശബ്ദത്തിൽ പ്രശസ്തമായ ഒരു സംഗീത വിരുന്നാണ്.

Advertising
Advertising

ഉസ്താദ് നുസ്റത്ത് ഫതഹ് അലി ഖാൻ , റഫാഖത്ത് അലി ഖാൻ തുടങ്ങിയവർ ആലപിച്ച 'യാറ് കീ സൂറത്ത്..., 'അലി മൗലാ മൗലാ...', സാസ് കി ധോരി...' തുടങ്ങിയ ധാരാളം വിഖ്യാത കലാമുകളും അവരുടേതാണ്!

അവരോടുള്ള പ്രണയം കൊണ്ടു മാത്രം നമ്മൾ ആ പാട്ട് അവതരിപ്പിച്ചതിൻ്റെ വീഡിയോ, ഉസ്താദിൻ്റെ മക്കൾ കാണുകയും അത് അവരുടെ ചാനലിൽ അപ് ലോഡ് ചെയ്യാൻ അനുവാദം ചോദിക്കുകയും ചെയ്തപ്പോൾ തന്നെ, ആശ്ചര്യം കൊണ്ടും സന്തോഷം കൊണ്ടും ഞങ്ങൾ എന്തെന്നില്ലാതെയായി! ഇപ്പോഴിതാ, അബ്ബാജാൻ്റെ മറ്റു വരികളും, നിങ്ങൾ തന്നെ ചിട്ടപ്പെടുത്തി ആലപിക്കണമെന്ന് പറഞ്ഞ് അവരുടെ പുസ്തകം (ശബെ റാസ് - രഹസ്യരാവ്) അയച്ചു തന്നിരിക്കുന്നു!

സംഗീതാത്മകമായ ഈ ആവശ്യവും, ഒപ്പം സൂഫിയാനാ ഗസൽ പുസ്തകവും എവിടെ നിന്നാണെന്ന് ഉറക്കെ വായിക്കേണ്ടതാണ്.

#പാകിസ്ഥാൻ!🎼

ഏയ്... പാകിസ്ഥാൻ🌹

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News