ഷാരൂഖ് വീണ്ടും ഷൂട്ടിങ് സൈറ്റില്‍; തിരിച്ചുവരവ് മൂന്നു മാസത്തിനു ശേഷം

മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റിനു പിന്നാലെയാണ് ഷാരൂഖ് ഷൂട്ടിങ് മതിയാക്കി മുംബൈയിലെ വസതിയില്‍ തിരിച്ചെത്തിയത്

Update: 2021-12-23 09:31 GMT

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ സിനിമാ സെറ്റില്‍ തിരിച്ചെത്തി. മൂന്നു മാസത്തിനു ശേഷമാണ് തിരിച്ചുവരവ്. മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റിനു പിന്നാലെയാണ് ഷാരൂഖ് ഷൂട്ടിങ് മതിയാക്കി മുംബൈയിലെ വസതിയില്‍ തിരിച്ചെത്തിയത്.

മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ഒക്ടോബര്‍ മൂന്നിനാണ് ആര്യനെ അറസ്റ്റ് ചെയ്തത്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ എട്ട് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളം ജയില്‍വാസത്തിനു ശേഷം ഒക്ടോബര്‍ 28ന് മുംബൈ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചു.

വ്യക്തിപരമായി മാനസിക സമ്മര്‍ദത്തിന്‍റെ നാളുകളായിരുന്നു ഷാരൂഖിന്. ആര്യന്‍റെ അറസ്റ്റിന് ശേഷം ഷാരൂഖും കുടുംബവും സോഷ്യല്‍ മീഡിയയില്‍ നിന്നും പൊതുചടങ്ങുകളില്‍ നിന്നും അകന്നുനിന്നു. ആര്യന് ജാമ്യം ലഭിച്ച ദിവസം അഭിഭാഷകര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന ഷാരൂഖിന്‍റെ ചിത്രം പുറത്തുവന്നിരുന്നു. ഏതാനും ദിവസം മുന്‍പ് ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാനും തന്‍റെ ഡിസൈനര്‍ സ്റ്റുഡിയോയില്‍ തിരികെയെത്തിയിരുന്നു.

Advertising
Advertising

ദീപിക പദുക്കോണിനും ജോണ്‍ എബ്രഹാമിനുമൊപ്പം പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിക്കുന്നത്. 2018ല്‍ സീറോ എന്ന സിനിമയാണ് ഷാരൂഖിന്‍റേതായി അവസാനമായി പുറത്തുവന്ന ചിത്രം. അതിനിടെ ഡാര്‍ലിങ്സ് എന്ന സിനിമ നിര്‍മിക്കുകയുണ്ടായി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News