ആര്യന്റെ അറസ്റ്റ്, സിനിമ ചിത്രീകരണത്തിനായി ഷാറൂഖ് ഖാന്‍ സ്‌പെയിനിലേക്കില്ല

പത്താന്‍ സിനിമയിലെ ദീപിക പദുക്കോണുമൊത്തുള്ള ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി അടുത്ത ദിവസം സ്‌പെയിനിലേക്ക് പോകാനിരിക്കുകയായിരുന്നു താരം.

Update: 2021-10-03 11:11 GMT
Editor : abs | By : Web Desk

ലഹരിക്കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ എന്‍.സി.ബി കസ്റ്റഡിയിലായതോടെ ഷാറൂഖ് ഖാന്‍, സിനിമ ചിത്രീകരണത്തിനായി സ്‌പെയിനിലേക്ക് പോകുന്നത് മാറ്റിവെച്ചു. പത്താന്‍ സിനിമയിലെ ദീപിക പദുക്കോണുമായുള്ള ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി അടുത്ത ദിവസം സ്‌പെയിനിലേക്ക് പോകാനിരിക്കുകയായിരുന്നു താരം. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെയായിരുന്നു താരപുത്രനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. 

ഇക്കാര്യത്തില്‍ ഷാറൂഖ് ഖാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പത്താന്‍ സിനിമയുടെ ഷൂട്ടിങ്ങിനായുള്ള സ്‌പെയിന്‍ യാത്ര മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് നടപടികള്‍ നീണ്ടുപോയാല്‍ സ്‌പെയിനിലെ ചിത്രീകരണം മാറ്റിവയ്‌ക്കേണ്ടിവരും. നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ കിങ് ഖാന്‍ അറിയുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ആര്യന്റെ മേല്‍ ചുമത്തിയിരിക്കുന്ന കേസുകളെ പറ്റി അറിവില്ല. ആര്യന്റെ അമ്മ ഗൗരി ഖാനും മകന്റെ അറസ്റ്റിനെ തുടര്‍ന്ന് വിദേശ യാത്ര മാറ്റിവെച്ചു. ഇന്റീരിയര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്ന ഗൗരി ഘാന്‍.

Advertising
Advertising

ആര്യന്‍ ഖാന്റെ അറസ്റ്റ് മിക്ക ബോളിവുഡ് താരങ്ങളിലും ഞെട്ടലുളവാക്കി. ആര്യന്‍ ഇങ്ങനെയൊരു വ്യക്തിയല്ലന്നാണ് മിക്കവരും ആഭിപ്രായപ്പെട്ടത്. വളരെ ശാന്ത സ്വഭാവക്കാരനായ ആര്യന്‍ വലിയ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്നും ബോളിവുഡ് താരങ്ങള്‍ പറയുന്നു.

ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലില്‍ എന്‍.സി.ബി നടത്തിയ റെയ്ഡിനിടെ ആര്യന്‍ ഖാന്‍ കസ്റ്റഡിയിലാവുന്നത്. പരിശോധനയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. മൂന്ന് ദിവസത്തെ സംഗീത പരിപാടിക്കായിരുന്നു കപ്പലിന് അനുമതി. ബോളിവുഡ്, ഫാഷന്‍, ബിസിനസ് രംഗത്തെ പ്രമുഖരായിരുന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. ആര്യന്റെ അടുത്ത സുഹൃത്തായ അര്‍ബാസ് മെര്‍ച്ചെന്റ്, മൂണ്‍മൂണ്‍ ധമേച്ച, നൂപൂര്‍ സാരിക, ഇസ്മീത് സിങ്, മോഹക് ജയസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരെയാണ് എന്‍.സി.ബി ചോദ്യം ചെയ്യുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News