ചോദിച്ചാല്‍ മോതിരം വരെ ഊരിത്തരുന്ന ആളാണ് ലാല്‍, അടുത്ത സുഹൃത്ത് കൂടിയാണെന്ന് സിദ്ദിഖ്

‘ഖൽബ്’ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം

Update: 2024-01-03 07:52 GMT

മോഹന്‍ലാല്‍-സിദ്ദിഖ്

നിരവധി ചിത്രങ്ങളില്‍ നായക-വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരങ്ങളാണ് മോഹന്‍ലാലും സിദ്ദിഖും. എന്നാല്‍ സിനിമയില്‍ താന്‍ ലാലിന്‍റെ വില്ലനാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണെന്ന് പറയുകയാണ് സിദ്ദിഖ്. ‘ഖൽബ്’ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.

‘‘രാവണപ്രഭു (Ravanaprabhu) തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോമ്പോ.അതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കില്‍ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോമ്പിനേഷനാണ് അത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് ആണെങ്കില്‍ പൊതുവേ ആളുകള്‍ക്ക് വലിയ സന്തോഷമാണ്. അത് സിനിമയിൽ മാത്രമേ ഒളളൂ. ജീവിതത്തിൽ അടുത്ത സുഹൃത്താണ്. മോതിരം വരെ ഊരി തരുന്ന ആളാണ്. അത് പ്രത്യേക സന്തോഷമാണ്.

Advertising
Advertising

പുതുവത്സരത്തില്‍ ലാല്‍ എനിക്ക് അയച്ച ഫോട്ടോയാണ് ഞാൻ ഫേസ്ബുക്കില്‍ പങ്കുവച്ചത്. അത് സിനിമയിലെ ഫോട്ടോ അല്ല. സെറ്റിൽ ഞങ്ങള്‍ രണ്ടുപേരും സംസാരിച്ച് നിന്നപ്പോള്‍ അറിയാതെ എടുത്ത ഒരു കാന്‍ഡിഡ് ചിത്രമാണ്. ഇന്ന് ലാല്‍ എനിക്ക് അയച്ചു തന്നതാണ്. അതുകൊണ്ടാണ് ഞാന്‍ അത് അങ്ങനെ കൊടുത്തത്. അതിനും വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. ഒരുപാട് സന്തോഷം”–സിദ്ദിഖ് പറയുന്നു.

ദൃശ്യം ,ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിച്ച നേരിലും സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അഡ്വ.രാജശേഖര്‍ എന്ന വേഷത്തിലാണ് സിദ്ദിഖെത്തിയത്. കോര്‍ട്ട് റൂം ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് നേര്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News