ശുചിമുറിയില്‍ വീണ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന് പരിക്ക്; ആശുപത്രിയില്‍

ദിബ്രുഗഡ് ജില്ലയിലെ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. സുബീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Update: 2022-07-21 04:16 GMT

ഗുവാഹത്തി: പ്രശസ്ത അസമീസ് ഗായകനും സംഗീതസംവിധായകനുമായ സുബീന്‍ ഗാര്‍ഗിന് ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് പരിക്കേറ്റു. ദിബ്രുഗഡ് ജില്ലയിലെ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. സുബീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സുബീന്‍റെ തലയില്‍ തുന്നലുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഗാർ​ഗിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ദിബ്രു​ഗഢ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെൻ നിർദേശം നൽകിയിരുന്നു. കൂടാതെ മേൽനോട്ടത്തിന് ആരോ​ഗ്യമന്ത്രി കേശബ് മഹന്തയെ നിയോ​ഗിക്കുകയും ചെയ്തിരുന്നു.

അസമീസ്, ബംഗാളി, ബോളിവുഡ് സിനിമകൾക്കായി സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ള കലാകാരനാണ് ഗാര്‍ഗ്. ഇമ്രാൻ ഹഷ്മിയുടെ ​ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ 'യാ അലി' എന്ന ​ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന ​ഗായകനാണ് സുബിൻ ​ഗാർ​ഗ്. ക്രിഷ് 3-യിലെ ദിൽ തൂ ഹി ബതാ എന്ന ​ഗാനവും ​ഗാർ​ഗ് ബോളിവുഡിന് സമ്മാനിച്ച ​ഗാനമാണ്. ചാന്ദ്നി രാത്, ചന്ദാ, സ്പർശ് തുടങ്ങിയ ആൽബങ്ങളും ​ഗാർ​ഗിന്‍റെതാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News