ചലച്ചിത്ര പുരസ്കാര ജേതാവ് ട്രാൻസ് വുമൺ നേഹയെ ക്വീര്‍ ഫിലിം ഫെസ്റ്റിവെലിന്‍റെ വേദിയിൽ ആദരിച്ചു

സവിശേഷമായ ഉള്ളടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം

Update: 2022-06-07 05:38 GMT

കൊച്ചി : ട്രാൻസ് സമൂഹത്തിൽ നിന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ നേഹയെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവെലിന്‍റെ വേദിയിൽ ആദരിച്ചു. ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത 'അന്തരം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് 2021 ലെ സ്ത്രീ - ട്രാൻസ്ജെൻഡർ കാറ്റഗറിയിലെ അവാർഡിന് ചെന്നൈയില്‍ നിന്നുള്ള നേഹ അർഹയായത്. ജൂൺ 1 മുതൽ 5 വരെ നടന്ന ചലച്ചിത്രോത്സവത്തിൽ അന്തരം ഉദ്ഘാടന ചിത്രമായാണ് മുംബൈയിലെ ലിബർട്ടി സിനിമാസിൽ പ്രദർശിപ്പിച്ചത്. സവിശേഷമായ ഉള്ളടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം. ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് സിനിമക്ക് കാഷിഷ് മുംബൈ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവലിൽ ലഭിച്ചത്.

Advertising
Advertising

ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം.കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ .രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി. അഭിജിത്ത് പറഞ്ഞു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു.


ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്. രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാനര്‍-ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, സംവിധാനം- പി. അഭിജിത്ത്, നിര്‍മ്മാതാക്കള്‍ - ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ,ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, പി.ആര്‍.ഒ-പി.ആര്‍ സുമേരന്‍

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News