നിറചിരിയുമായി ശ്രീനിവാസനും മോഹന്‍ലാലും വീണ്ടും പൊതുവേദിയില്‍; ദാസനും വിജയനും സ്നേഹം പകര്‍ന്ന് ആരാധകര്‍

'കുറുക്കന്‍' സിനിമയിലൂടെ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീനിവാസന്‍

Update: 2022-11-03 13:46 GMT
Editor : ijas | By : Web Desk

രോഗാവശതകള്‍ മറികടന്ന് നടന്‍ ശ്രീനിവാസന്‍ വീണ്ടും പൊതുവേദിയില്‍. ഇത്തവണ മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കൂടെയുണ്ടെന്നത് ആരാധകര്‍ക്ക് ഇരട്ടിമധുരം കൂടിയായി. നിര്‍മാതാവും മെറിലാന്‍റ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്‍മണ്യത്തിന്‍റെ കൊച്ചുമകനുമായ വിശാഖ് സുബ്രഹ്‍മണ്യന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും എത്തിയത്.മകന്‍ വിനീത് ശ്രീനിവാസന്‍റെ കൈപിടിച്ചാണ് ശ്രീനിവാസന്‍ ചടങ്ങില്‍ എത്തിയത്. ചിരിച്ചുല്ലസിച്ച് മോഹന്‍ലാലിനൊപ്പം സന്തോഷം പങ്കിടുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വീണ്ടും തങ്ങളുടെ പ്രിയപ്പെട്ട ദാസനെയും വിജയനെയും ഒരുമിച്ച് കണ്ടതിന്‍റെ സന്തോഷമാണ് ആരാധകര്‍ പങ്കുവെച്ചത്.

Advertising
Advertising
Full View

ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശ്രീനിവാസന്‍റെ ആദ്യത്തെ പൊതുചടങ്ങായിരുന്നു ഇന്നത്തേത്. കഴിഞ്ഞ മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ഏപ്രിൽ 19ന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. നവാഗതനായ ജയലാല്‍ ദിവാകരന്‍റെ 'കുറുക്കന്‍' സിനിമയിലൂടെ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

Full View

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത 'ലൗ ആക്‌ഷൻ ഡ്രാമ'യുടെ നിർമാതാവായിരുന്നു വിശാഖ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ഹൃദയ'വും നിർമിച്ചത് വിശാഖ് ആണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News