ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ടി പത്മനാഭന്‍, നിയമനിർമാണം നടക്കുകയാണെന്ന് മന്ത്രി

"തെറ്റ് ചെയ്തവര്‍ അനുഭവിക്കണം, ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല"

Update: 2022-03-25 15:53 GMT
Editor : ijas
Advertising

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഈ സര്‍ക്കാര്‍ അത് ചെയ്യണമെന്നും ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു. തെറ്റ് ചെയ്തവര്‍ അനുഭവിക്കണമെന്നും ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ലെന്നും അദ്ദേഹം സമാപന ചടങ്ങിലെ പ്രസംഗത്തില്‍ പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് അദ്ദേഹത്തിന്‍റെ വാക്കുകളെ സദസ്സ് സ്വീകരിച്ചത്.

രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിജീവിതയായ നടിയുടെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് താന്‍ കണ്ടതെന്നും ടി പത്മനാഭന്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയില്‍ വനിതാ സംവിധായകരുടെ സാന്നിധ്യം മാത്രമല്ല അതിജീവതയ്ക്ക് ലഭിച്ച കൈയ്യടിയാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം പത്മനാഭന്‍റെ അഭ്യര്‍ത്ഥന പോലെ സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുളള നിയമനിർമാണം നടക്കുകയാണെന്നും സജി ചെറിയാൻ മറുപടി നല്‍കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News