എമ്പുരാൻറെ ചിത്രികരണം 2023 പകുതിയോടെ ആരംഭിക്കും

അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം 2024 പകുതിയോടെയാകും റിലീസിനെത്തുക എന്നാണ് സൂചന

Update: 2022-10-17 07:18 GMT

മോഹൻലാൽ-പൃഥ്വിരാജ് കോമ്പോയിൽ മലയാളികൾ കാത്തിരിക്കുന്ന 'ലൂസിഫറി'ന്റെ രണ്ടാം ഭാ​ഗം എമ്പുരാൻറെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. ചിത്രം പൂർണമായും വിദശത്താണ് ചിത്രീകരിക്കുന്നത് എന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം 2024 പകുതിയോടെയാകും റിലീസിനെത്തുക എന്നാണ് സൂചന. എമ്പുരാന്റെ ഔദ്യാ​ഗിക പ്രഖ്യാപനം നടന്നത് ഓ​ഗസ്സിലായിരുന്നു. ഒപ്പം സിനിമയുടെ മൂന്നാം ഭാ​ഗത്തിന്റെ ചിത്രീകരണം ഇതിനോടൊപ്പം നടത്തുന്ന വിവരം അണിയറപ്രവർത്തകർ അറിയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ എമ്പുരാന്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു. ചിത്രത്തിൻറെ നിർമാണ ചിലവ് ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലിയ തുക ചിത്രത്തിന് ചെലവഴിക്കേണ്ടി വരുമെന്ന് അറിയിച്ചിരുന്നു. സിനിമയുടെ തിരക്കഥ പൂർത്തിയായി. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്.

Advertising
Advertising


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News